സയൻസ് ഫിക്ഷൻ സിനിമയുമായി ശിവകാര്‍ത്തികേയൻ, നായികയായി രാകുല്‍ പ്രീത് സിംഗ്

ശിവകാര്‍ത്തികേയൻ സയൻസ് ഫിക്ഷൻ സിനിമയില്‍ നായകനാകുന്നു. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തിലെ നായിക.

ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവ് ഷാ ഛായാഗ്രാഹണം നിര്‍‌വഹിക്കും. എ ആര്‍‌ റഹ്‍മാനാണ് സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ ഏറ്റവും ഒടുവില്‍ നായകനായി അഭിനയിച്ച വേലൈക്കാരൻ സൂപ്പര്‍ഹിറ്റായിരുന്നു. മോഹൻരാജയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. അടുത്തതായി ശിവകാര്‍ത്തികേയൻ അഭിനയിക്കുന്ന ചിത്രം സീമാ രാജ് ആണ്. പൊൻറം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സാമന്ത നായികയായി അഭിനയിക്കുന്ന സീമാരാജിന് ശേഷമായിരിക്കും ആര്‍ രവികുമാറിന്റെ ചിത്രത്തില്‍ ശിവകാര്‍‌ത്തികേയൻ ജോയിൻ ചെയ്യുക.