ലിറ്റില്‍ ഡ്രാഗണ്‍' എന്ന പേരില്‍ സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇതിഹാസ താരം ബ്രൂസ് ലിയുടെ ജീവിതം സിനിമയാക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വെല്ലുവിളിയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശേഖര്‍ കപൂറിന്റെ ചിത്രം തീയറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ തന്റെ ചിത്രവും എത്തുമെന്നാണ് രാം പറയുന്നത്.
ജീവിതത്തില്‍ ഞാന്‍ സെക്‌സിനേക്കാള്‍ സ്‌നേഹിക്കുന്ന ഒരേയൊരു കാര്യം ബ്രൂസ് ലിയാണ്. മറ്റാരേക്കാളും ബ്രൂസ് ലിയുടെ ജീവിത കഥയോട് നീതി പുലര്‍ത്താന്‍ എനിക്ക് സാധിക്കും. ശേഖറിനോട് എതിരായൊന്നും പറയാനില്ല, പക്ഷേ അദ്ദേഹത്തിന്റെ ചിത്രം ഇറങ്ങുന്ന ദിവസം തന്നെ എന്റെ ചിത്രവും തീയറ്ററിലെത്തുമെന്ന് രാം ട്വിറ്ററില്‍ കുറിച്ചു. !
ബ്രൂസ് ലിയുടെ ഭാര്യ ലിന്‍ഡ ലിയേക്കാളും മകള്‍ ഷാനണ്‍ ലിയേക്കാളും നന്നായി എനിക്ക് ബ്രുസ് ലിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള ബ്രൂസ് ലി ആരാധകര്‍ക്കായി ഇന്ത്യന്‍ സംവിധായകന്‍ ശേഖര്‍ കപൂര്‍ ആണ് ലിറ്റില്‍ ഡ്രാഗണ്‍ എന്ന പേരില്‍ ചിത്രം ഒരുക്കുന്നത്.
32-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയ ബ്രൂസ് ലിയുടെ ചെറുപ്പകാലവും ലിറ്റില്‍ ഡ്രാഗണില്‍ ഒരുങ്ങുന്നത്. ചെറുപ്പകാലത്തെ കഷ്ടപ്പാടുകളില്‍ നിന്ന് ബ്രൂസ് ലി എങ്ങനെ ബോളിവുഡിനെപ്പോലും വിറപ്പിക്കുന്ന താരമായി എന്ന് ഡ്രാഗണില്‍ കാണാം. ബ്രൂസ് ലിയുടെ മകള്‍ ഷാനണ്‍ ലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
