ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ബഡായ് ബംഗ്ലാവിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡില്‍ രമേഷ് പിഷാരടി ഉണ്ടായിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. നിരവധി ട്രോളുകളും ഇറങ്ങി. എല്ലാത്തിനും മറുപടിയുമായി രമേഷ് പിഷാരടി തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒരു സ്റ്റേജ് ഷോയ്‍ക്കു പങ്കെടുക്കേണ്ടി വന്നതിനാലാണ് ബഡായ് ബംഗ്ലാവില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത് കുറിപ്പില്‍ പറയുന്നു.
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആയതിനാലാണ് ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാനാകാത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പിസോഡുകള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്‍ത് വയ്ക്കാറാണ് പതവി. എന്നാല്‍ ഇത്തവണ അത് സാധിച്ചില്ല - രമേഷ് പിഷാരടി കുറിപ്പില്‍ പറയുന്നു.
രമേഷ് പിഷാരടിയുടെ കുറിപ്പ് വായിക്കാം.

കടപ്പാട് - രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പേജ്
