കൊച്ചി: ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, രമേഷ് പിഷാരടി എന്നിവര്‍ അവതരിപ്പിക്കുന്ന പരിപാടി മലയാളിയുടെ ഞായര്‍രാത്രികളിലെ പ്രധാന പ്രൈംടൈം കാഴ്ചയാണ്. ഒക്ടോബര്‍‌ പതിനാറിലെ ബഡായി ബംഗ്ലാവിലെ എക്സ്ലൂസീവ് ആയ പുലിമുരുകന്‍ എപ്പിസോഡില്‍ പിഷാരടിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉണ്ടായിരുന്നു.

പിഷാരടി എവിടെ എന്ന ചോദ്യത്തിന് ഇതാ ഉത്തരം. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹം യു എസിലാണ് പിഷാരടിയെന്നാണ് ഏഷ്യാനെറ്റ് വൃത്തങ്ങള്‍ asianetnews.tv യോട് പറഞ്ഞത്.

ഒരുമാസത്തെ എപ്പിസോഡുകള്‍ ഷൂട്ട്‌ ചെയ്തിട്ടായിരുന്നു പിഷാരടിയുടെ യാത്രയെങ്കിലും അപ്രതീക്ഷിതമായി വന്ന ഈ കിടിലന്‍ എപ്പിസോഡില്‍ പ്രേക്ഷകര്‍ പിഷാരടിയെ മിസ്സ്‌ ചെയ്തു. എങ്കിലും പിഷാരടിയില്ലാത്ത മോഹന്‍ലാല്‍ എപ്പിസോഡ് പ്രേക്ഷകരെ പിടിച്ചിരുത്തിയെന്നാണ് സംസാരം.