രമേഷ് പിഷാരടിയുടെയും ധര്‍മ്മജന്റെയും, സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഇരുവരുടെയും സൗഹൃദവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏഷ്യനെറ്റിന്റെ രണ്ടാം കോമഡി അവാര്‍ഡ് നൈറ്റില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
പുരസ്‌കാര നിശയില്‍ ധര്‍മജന് പുരസ്‌കാരം ലഭിച്ചപ്പോഴായിരുന്നു രമേശ് പിഷാരയുടെ പെര്‍ഫോമന്‍സ്. ഡാണാള്‍ഡ് ട്രംപിനോട് സംസാരിച്ച് വാദിച്ച് ധര്‍മജന് പിഷാരടി ആ പുരസ്‌കാരം വാങ്ങി ക്കൊടുക്കുകയായിരുന്നുവത്രെ. ട്രംപിനോട് സംസാരിക്കുന്ന രമേശ് പിഷാരടിയുടെ കോമഡി വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വീഡിയോ, പിഷാരടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
