Asianet News MalayalamAsianet News Malayalam

ആ പെണ്‍കുട്ടിക്ക് ബിഗ് സല്യൂട്ട്: രമ്യാ നമ്പീശന്‍

Ramya Nambeesan
Author
First Published May 20, 2017, 9:49 AM IST

പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടിക്ക് ബിഗ്സല്യൂട്ട് എന്ന് നടി രമ്യാ നമ്പീശന്‍.  കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക. എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ്- രമ്യാ നമ്പീശന്‍ പറഞ്ഞു.

ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റിയിരുന്നു. കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി എന്നയാളാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios