ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല

നടി ആക്രമിക്കപ്പെട്ടപ്പോള്‍‌ ദിലീപിനെ പുറത്താക്കിയ നടപടി അസാധുവാക്കിയ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ താനും പൃഥ്വിരാജും പങ്കെടുത്തുവെന്ന സിദ്ദിഖിന്റെ പ്രസ്താവനയ്ക്ക് എതിരെ രമ്യാ നമ്പീശൻ. സിദ്ദിഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യാ നമ്പീശൻ പറഞ്ഞു.

ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്- രമ്യാ നമ്പീശൻ പറഞ്ഞു. സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും രമ്യാ നമ്പീശൻ പറഞ്ഞു.


ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അതേ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ പിന്നീട് അസാധുവാക്കിയിരുന്നുവെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ആ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പൃഥ്വിരാജും രമ്യാ നമ്പീശനും പങ്കെടുത്തിരുന്നുവെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.