ചെന്നൈ: വെള്ളിത്തിരയില്‍ ബെല്ലാള്‍ദേവനെ അനശ്വരനാക്കിയ സിനിമാപ്രമേികളുടെ ഇഷ്ട താരം റാണാ ദഗ്ഗുബതി ചരിത്ര പുരുഷന്‍റെ വേഷത്തിനായി ഒരുങ്ങുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തിലായിരിക്കും റാണ എത്തുക. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ റാണ തന്നെയാണ് വിവരം പങ്കുവച്ചത്. കെ. മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിന്‍ തിരുമലയുടേതാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും റാണ പോസ്റ്റില്‍ പറയുന്നുണ്ട്.

'1945' എന്ന ചരിത്ര സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് റാണ ഇപ്പോള്‍. '1945' നു ശേഷം ഗുണശേഖരന്‍റെ മറ്റൊരു സിനിമയിലും റാണ വേഷമിടും. തുടങ്ങിവച്ച ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പുതിയ ചരിത്ര സിനിമയുടെ ചിത്രീകരണം തുടങ്ങുക.