ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രഭാസിനൊപ്പം തരംഗമായ താരമാണ് റാണ ദഗുപതി. പ്രതിനായകനായി അരങ്ങ് തകര്‍ത്ത റാണയുടെ മലയാളത്തിലെ പ്രിയ നായകന്‍ യുവാക്കളുടെ ഹരമായ ദുല്‍ഖറാണ്. ഇത് താരം തന്നെ ഒരു അഭി മുഖത്തില്‍ വ്യക്തമാക്കിയതാണ്. ദുല്‍ഖര്‍ ആരാധാകരുടെ സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്തകൂടി. ദുല്‍ഖറിന്റെ കുഞ്ഞ് രാജകുമാരിയെ കാണാന്‍ റാണ ദഗുപതി എത്തുന്നു.

മെയ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍കുഞ്ഞ് പിറന്നത്. സിനിമ ലോകത്ത് നിന്ന് ദുല്‍ഖറിന്റെ രാജകുമാരിക്ക് സ്‌നേഹ പ്രവാഹമാണ്. ആശംസകളുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വരവ്. ദുല്‍ഖറിനും അമാലിനും ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്ന റാണ കുഞ്ഞിനെ കാണാന്‍ ഉടന്‍ എത്തുമെന്നും വ്യക്തമാക്കി.

നന്ദി അറിയിച്ച് ദുല്‍ഖറും ട്വീറ്റ് ചെയ്തു. ചീഫ് നിങ്ങള്‍ അവളെ കാണണം. പര്‍വ്വതം പോലുള്ള അവളുടെ അമ്മാവന്റെ അടുത്ത് അവളെത്ര ചെറുതായിരിക്കുമെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്പതിപ്പില്‍ ഫഹദ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത് റാണയായിരുന്നു. ദുല്‍ഖറും റാണയും ഏറെ നാളായി സുഹൃത്തുക്കളാണ്.

Scroll to load tweet…