അനുഷ്‌കയും മാധവനും സുപ്രധാന വേഷങ്ങളിലെത്തുന്ന സൈലന്‍സ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചത്

ഹൈദരാബാദ്: പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ടോളിവുഡില്‍ പറന്നിരുന്നെങ്കിലും, ഇപ്പോള്‍ അടങ്ങിയ മട്ടാണ്. ബാഹുബലി 2വിലാണ് ഒടുവില്‍ ഈ താരങ്ങള്‍ ഒന്നിച്ചത്. ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ ഇടം നേടുന്നു. അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് പ്രഭാസ്. 

അനുഷ്‌കയും മാധവനും സുപ്രധാന വേഷങ്ങളിലെത്തുന്ന സൈലന്‍സ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചത്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു പ്രഭാസിന്. എന്നാല്‍ തന്‍റെ സഹോ എന്ന ചിത്രവുമായി തിരക്കായതിനാല്‍ ചിത്രത്തില്‍ നിന്നും പ്രഭാസ് ഒഴിവാകുകയായിരുന്നു. 

പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക. എന്നാല്‍ പ്രഭാസ് പിന്മാറിയതോടെ തെലുങ്ക് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയുകയാണ്. മറ്റെന്തൊക്കെയോ കാരണങ്ങള്‍കൊണ്ടാണ് പ്രഭാസ് പിന്മാറിയതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.