സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിര്‍മല്‍ സഹദേവ് ആണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.
യുട്യൂബില്‍ ട്രെന്‍റിംഗ് ആയി പൃഥ്വിരാജ് നായകനായി തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം രണത്തിന്‍റെ ട്രെയ്‍ലര്‍. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയ്‍ലറിന് യുട്യൂബില്‍ ഇതിനോടകം 3.8 ലക്ഷത്തിലേറെ ഹിറ്റുകളാണ് ലഭിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്റ്റൈലിഷ് ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയ്‍ലര്‍ പറയുന്നു. 1.49 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ട്രെയ്‍ലര്‍ വീഡിയോയ്ക്ക്.
സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിര്‍മല്‍ സഹദേവ് ആണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്‍റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ആനന്ദ് പയ്യന്നൂരാണ് നിര്‍മ്മാണം.

