Asianet News MalayalamAsianet News Malayalam

ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് രണ്‍ബീര്‍ കപൂര്‍

  • രണ്‍ബീര്‍ കപൂര്‍ പ്രതികരണം
  • കാസ്റ്റിംഗ് കൗച്ച് അഭിമുഖീകരിച്ചിട്ടില്ല
Ranbir Kapoor casting couch

മുംബൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല നടിമാരും നടന്മാരും തുറന്ന് പറയുകയും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്. രണ്‍ബീറിന്‍ പുതിയ ചിത്രം സഞ്ജുവിന്‍റെ ടീസര്‍ ലോഞ്ചിനിടെയാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദ്യം ഉണ്ടായത്. കാസ്റ്റംഗ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് വളരെ മോശമാണെന്നുമായിരുന്നു രണ്‍ബീറിന്‍റെ പ്രതികരണം.

കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിച്ച് പറഞ്ഞ കൊറിയോഗ്രാഫര്‍  സരോജ് ഖാന്‍റെ പ്രസ്താവനകള്‍ വലിയ വിവാദമായത് ഈയടുത്താണ്.
കാസ്റ്റിംഗ് കൗച്ച് പണ്ടുമുതല്‍ ബോളിവുഡിലുണ്ടെന്നും  അത് ജീവിക്കാന്‍ നല്ല മാര്‍ഗമാണെന്നും അവരുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നതെന്നും പിന്നെങ്ങനെ അത് ചൂഷണമായി മാറുമെന്നുമായിരുന്നു സരോജ് ഖാന്‍റെ പ്രസ്താവന.

Follow Us:
Download App:
  • android
  • ios