എന്നാണ് വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് ഉടന്‍ തന്നെ എന്നു പ്രതീക്ഷിക്കുന്നു എന്നാണ് താരം മടുപടി നല്‍കിയത്
ആലിയ ഭട്ടിനോടുള്ള തന്റെ പ്രണയം രണ്ബീര് കപൂര് സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്ക്ക് മുന്പ് മാത്രമാണ്. ഇപ്പോള് ഇതാ വിവാഹം ഉടന് തന്നെ ഉണ്ടാകും എന്നും താരം വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ പുതിയ ചിത്രമായ സഞ്ജുവിന്റെ പ്രൊമോഷന് പരിപാടിക്കിടയിലാണ് രണ്ബീറിന്റെ ഈ തുറന്നു പറച്ചില്.
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര് ഹിരാനി ഒരുക്കുന്ന ചിത്രമാണ് സഞ്ജു. ഇതില് രണ്ബീര് കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ബീര് ആരാധകരുടെ ചോദ്യങ്ങള്ക്ക് ട്വിറ്ററിലൂടെ മറുപടി നല്കിയിരുന്നു. ഇതിനിടെയാണ് ഒരു ആരാധകന് വിവാഹത്തെപറ്റി ചോദിച്ചത്. രണ്ബീര് എന്നാണ് വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് ഉടന് തന്നെ എന്നു പ്രതീക്ഷിക്കുന്നു എന്നാണ് താരം മടുപടി നല്കിയത്.
അലിയ ഭട്ടും അടുത്തിടെ രണ്ബീറുമായുള്ള അടുപ്പത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോള് വിവാഹം മനസ്സില് ഇല്ല. ഇങ്ങിനെയുള്ള കാര്യങ്ങളെപ്പറ്റി ഞാന് ചിന്തിക്കാറുമില്ല. എന്നാല് വേണമെന്ന് തോന്നിയാല് ഏറെ ചിന്തിക്കാന് നില്ക്കാതെ നേരെ പോയി ചെയ്യുന്നതാണ് എന്റെ രീതി. പെട്ടെന്നാണ് ഞാന് തീരുമാനങ്ങള് എടുക്കുക. ഇതായിരുന്നു ആലിയയുടെ മറുപടി.
ജീവിതത്തില് നല്ല കാര്യങ്ങള് സംഭിവിക്കുന്നത് ഒട്ടും നിനച്ചിരിക്കാത്തപ്പോള് ആയിരിക്കണം. ഞാന് 30 വയസ്സില് വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടാകാം. എന്നാല് ഞാന് ചിലപ്പോള് അതിനു മുന്പുതന്നെ വിവാഹം കഴിച്ചെന്നും വരാം എന്നും ആലിയ പറഞ്ഞിരുന്നു.
ഏതായാലും രണ്ബീറിന്റെ വെളിപ്പെടുത്തലോടെ അടുത്ത താര വിവാഹം ഉടന് ഉണ്ടാകുമോ എന്നാണ് ഇരുവരുടേയും ആരാധകര്ക്ക് അറിയേണ്ടത്.
