കാറിനെക്കുറിച്ച് വര്‍ണിക്കുന്നതിനിടെ ഇടയ്ക്ക് ചില സൂചനകള്‍ നല്‍കിയെങ്കിലും ദമ്പതികള്‍ക്ക് ആളെ പിടികിട്ടിയില്ല

സൂപ്പര്‍ സ്റ്റാറുകള്‍ വേഷം മാറിയുള്ള വീഡിയോകള്‍ വമ്പന്‍ ഹിറ്റാകാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വയസ്സാനായി തെരുവില്‍ പന്തുതട്ടുന്ന വീഡിയോ കണ്ടത് കോടിക്കണക്കിന് പേരാണ്. ഇപ്പോഴിതാ ബോളിവുഡിലെം സുന്ദര നായകന്‍ രണ്‍ബീര്‍ കപൂറിന്‍റെ വേഷം മാറിയുള്ള കാര്‍ വില്‍പനയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം.

മുംബൈയിലെ കാര്‍ ഷോറൂമിലാണ് രണ്‍ബീറിന്‍റെ നാടകം അരങ്ങേറിയത്. പുതിയ കാറെടുക്കാന്‍ വന്ന ദമ്പതികള്‍ക്ക് മുന്നില്‍ താരം വേഷം മാറി സെയില്‍സ്മാനായി എത്തുകയായിരുന്നു.

കാറിന്‍റെ ഗുണഗണങ്ങളെ കുറിച്ച് വാതോരാതെ വര്‍ണിച്ച വയസ്സന്‍ സെയില്‍സ്മാന്‍ താനാരാണെന്ന് മനസ്സിലാക്കാനായി ചില സൂചനകള്‍ നല്‍കി. എന്നാല്‍ ദമ്പതികള്‍ക്ക് ആളെ തിരിച്ചറിയാനായില്ല. ഒടുവില്‍ കാറിന്‍റെ പിന്‍വശത്തുള്ള ക്യാമറിയിലൂടെ തന്‍റെ യഥാര്‍ത്ഥ രൂപം കാണിക്കുകയാരിന്നു രണ്‍ബീര്‍. അമ്പരന്ന് നിന്ന ദമ്പതികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ആഘോഷിച്ചും നര്‍മ്മം പങ്കിടാന്‍ അദ്ദേഹം മടികാട്ടിയില്ല.