സഞ്ജയ്‌ ദത്തായി രൺബീർ കപൂറിന്‍റെ  ശ്രദ്ധേയമായ വേഷപ്പകർച്ച

ബോളുവുഡ് താരം സഞ്ജയ്‌ ദത്തിന്‍റെ ജീവിതം ആധാരമാക്കി പ്രമുഖ സംവിധായകൻ രാജ്‌കുമാർ ഹിറാനി ഒരുക്കുന്ന സഞ്ജു എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്‍റെ വേഷം അവതരിപ്പിക്കുന്നത്. ടീസറില്‍ അടിമുടിസഞ്ജയ് ദത്ത് ആയി മാറിയിരിക്കുകയാണ് രണ്‍ബീര്‍. 

ഒരു വർഷം നീണ്ട ചിത്രീകരണത്തിന് ശേഷം ആണ് സിനിമ ജൂൺ 29നു തിയേറ്ററിൽ എത്തുന്നത്. അനുഷ്ക ശർമ, സോനം കപൂർ, ദിയ മിർസ, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്തിന്‍റെ സംഭവബഹുലമായ ജീവിത കഥയാണ് സിനിമ പറയുന്നത്.