Asianet News MalayalamAsianet News Malayalam

മതിലുകളില്ലാത്ത 'രണ്ടാമത്തെ വീട്'; ശ്രദ്ധേയമായി ടെലിഫിലിം

വാര്‍ദ്ധക്യത്തിന്റെ ജീവിതാവസ്ഥകളെ തികച്ചും വ്യത്യസ്തമായ ചുറ്റുപാടില്‍ അവതരിപ്പിച്ച് രണ്ടാമത്തെ വീടിന്റെ ആദ്യ പ്രദര്‍ശനം. കുടുംബം എന്ന  സങ്കല്‍പം വസുധൈവ കുടുംബമായി പരിണമിക്കുന്ന വിസ്മയ കാഴ്ചയാണ്  ചിത്രം സമ്മാനിക്കുന്നത്. വയോജനങ്ങളുടെ മാനസിക വ്യാപാരങ്ങളെ പുതിയ കാലത്തെ മൂല്യച്യുതികളില്‍ നിന്നടര്‍ത്തിമാറ്റി വേറിട്ട ദൃശ്യാനുഭവമാണ് രണ്ടാമത്തെ വീടൊരുക്കുന്നത്. സ്‌നേഹവും സംഗീതവും കാലമെത്ര കഴിഞ്ഞാലും കാലഹരണപ്പെടില്ലെന്ന് ചിത്രം തെളിയിക്കുന്നു. വൃദ്ധസദനങ്ങളെ കുറിച്ചുള്ള പതിവ് ധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് സുവചന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ടെലിഫിലിം പ്രേക്ഷകരോട് സംവദിക്കുന്നത്.

Randamathe veedu
Author
Thiruvananthapuram, First Published Dec 30, 2018, 5:26 PM IST

വാര്‍ദ്ധക്യത്തിന്റെ ജീവിതാവസ്ഥകളെ തികച്ചും വ്യത്യസ്തമായ ചുറ്റുപാടില്‍ അവതരിപ്പിച്ച് രണ്ടാമത്തെ വീടിന്റെ ആദ്യ പ്രദര്‍ശനം. കുടുംബം എന്ന  സങ്കല്‍പം വസുധൈവ കുടുംബമായി പരിണമിക്കുന്ന വിസ്മയ കാഴ്ചയാണ്  ചിത്രം സമ്മാനിക്കുന്നത്. വയോജനങ്ങളുടെ മാനസിക വ്യാപാരങ്ങളെ പുതിയ കാലത്തെ മൂല്യച്യുതികളില്‍ നിന്നടര്‍ത്തിമാറ്റി വേറിട്ട ദൃശ്യാനുഭവമാണ് രണ്ടാമത്തെ വീടൊരുക്കുന്നത്. സ്‌നേഹവും സംഗീതവും കാലമെത്ര കഴിഞ്ഞാലും കാലഹരണപ്പെടില്ലെന്ന് ചിത്രം തെളിയിക്കുന്നു. വൃദ്ധസദനങ്ങളെ കുറിച്ചുള്ള പതിവ് ധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് സുവചന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ടെലിഫിലിം പ്രേക്ഷകരോട് സംവദിക്കുന്നത്.

ദിനേശ് പണിക്കരുടെ വിനായകന്‍ എന്ന കഥാപാത്രം അനാഥത്വത്തിന്റെ തടവറയില്‍ നിന്ന് വാര്‍ദ്ധക്യത്തെ മോചിപ്പിച്ചെടുക്കുകയും എവിടെയാണോ സ്‌നേഹമുള്ളത് അവിടമാണ് യഥാര്‍ത്ഥ വീടെന്ന് പ്രേക്ഷകനോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ബാല്യവും കൗമാരവും നഷ്‍ടസ്വപ്‌നങ്ങളും സമ്മാനിച്ച ആഹ്ലാദവും വ്യഥകളും രണ്ടാമത്തെ വീടില്‍ സുഖാനൂഭൂതിയായി പരിണമിക്കുന്നു.

ദിനേശ് പണിക്കര്‍ക്ക് പുറമേ പ്രവീണ്‍, നുജും, പി ബി ഹാരിസ്, കല്ലട ബാലമുരളി, പന്തളം ബാലന്‍, ബാലകൃഷ്ണന്‍ ശബരീശം, ഡോ. വിജയന്‍ തോമസ്, രമേശ് നന്ദനം, ഗിരീശന്‍ ചാക്ക, സാവിത്രി, മാളു എസ്. ലാല്‍, മരിയ സുധ മനോഹരന്‍, സേതു മുതുകുളം, റോയ് സെലിബ്രേറ്റ്, അമല്‍ മണിലാല്‍ തുടങ്ങി മുപ്പത്തിയഞ്ചോളം നടീനടന്‍മാര്‍ വേഷമിടുന്നു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലി സിനിമയില്‍ ശ്രീദേവി, ഫിര്‍ദൗസ് കായല്‍പുറം എന്നിവരുടെ വരികള്‍ക്ക് വിജയ് കരുണ്‍ സംഗീതം നല്‍കിയിരിക്കുന്നു. പന്തളം ബാലന്‍, രവിശങ്കര്‍, ശ്രീനിധി സൈഗാള്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു. രമേശ് ബി ദേവ് ആണ് ഛായാഗ്രാഹകൻ.

Follow Us:
Download App:
  • android
  • ios