റാണി മുഖര്‍ജിയുടെ പുതിയ ചിത്രം ഹിച്ച്ക്കി മകളുടെ ജനനത്തിന് ശേഷം റാണി വേഷമിടുന്ന ആദ്യ ചിത്രം പ്രേക്ഷകര്‍ക്ക് നന്ദിയുമായി റാണി മുഖര്‍ജി

മുംബൈ:രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റാണി മുഖര്‍ജി വീണ്ടും ഹിച്ച്ക്കിയിലൂടെ പ്രേക്ഷകരുടെ അടുത്തെത്തിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്രയുടെ സംവിധാനത്തില്‍ റാണി കേന്ദ്ര കഥാപാത്രമാകുന്ന ഹിച്ച്ക്കി വെള്ളിയാഴ്ചയാണ് റിലീസ് ആയത്. നല്ല പ്രശംസകളോടെ ചിത്രം മുന്നേറുകയാണ്. രണ്ടുവര്‍ഷത്തിന് ശേഷം താന്‍ സ്ക്രീനിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് റാണി.

അഭിനേതാവ് വിവാഹിതയാണോ അല്ലെങ്കില്‍ അമ്മയാണോ എന്നത് പ്രേകഷര്‍ക്ക് ഒരു വിഷയമല്ലെന്നതാണ് ഹിച്ച്ക്കിയുടെ വിജയം കാണിക്കുന്നതെന്ന് റാണി പ്രതികരിച്ചു. രണ്ടുവയസുകാരി ആദിരയുടെ ജനനത്തിന് ശേഷം റാണിയുടെ ആദ്യ ചിത്രമാണ് ഹിച്ച്ക്കി. ഈ വിജയം തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നാണ് റാണി മുഖര്‍ജി പറയുന്നത്.

മകളുടെ ജനനത്തിന് ശേഷം ആദ്യമായി സ്ക്രീനിലെത്തുന്നതാണെന്നും അതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നെന്നും റാണി പറയുന്നു. തുറന്ന കയ്യോടെ തന്നെ സ്വീകരിക്കുകയും തന്‍റെ 'മാരിറ്റല്‍ സ്റ്റാ്റ്റസ്' നിങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും റാണി മുഖര്‍ജി പറഞ്ഞു.