രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. സത്യത്തില്‍ രഞ്ജിനി ഹരിദാസിന്റെ വിവാഹം കഴിഞ്ഞുവോ? ഇങ്ങനെയുള്ള സംശയങ്ങളും സിനിമാ പ്രേക്ഷകര്‍ക്ക് ഏറെയാണ്. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള ചില സത്യങ്ങള്‍ അവതാരിക തന്നെ വെളിപ്പെടുത്തുകയാണ്. 

 വിവാഹിതയാണെന്ന പ്രചാരണത്തിനോടാണ് തന്റെ ഫേസ്ബുക്കിലൂടെ അവതാരിക പ്രതികരിച്ചത്. 

 രഹസ്യവിവാഹവാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് തനിക്ക് ദിവസേന ഒട്ടേറെ ഫോണ്‍വിളികളും മെസേജുകളും ലഭിക്കാറുണ്ട്. താനിപ്പോഴും അവിവാഹിതയാണ്. തന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് തന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് പുറത്തുള്ളവര്‍ക്കാണ്. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണ് തന്റെ സ്വന്തം വിവാഹത്തിന് തന്നെ ക്ഷണിക്കാതിരിക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.


ഇത്തരത്തില്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വിവരം മുന്‍കൂട്ടി അറിയിക്കണമെന്നും അവതാരിക ആവശ്യപ്പെടുന്നു. 

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം