ശ്രീനിഷ് അരവിന്ദ്, ദീപന്‍ മുരളി, അതിഥി റായ്, ശ്രീലക്ഷ്മി എന്നിവരാണ് ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റില്‍
ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ 23 എപ്പിസോഡുകളാണ് ഇതിനകം പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. തുടങ്ങിയപ്പോള് 16 മത്സരാര്ഥികള് ഉണ്ടായിരുന്നെങ്കില് ഇപ്പോള് 14 പേരാണുള്ളത്. എന്നാല് മൂന്ന് പേര് പുറത്താവുകയും ചെയ്തു. ഡേവിഡ് ജോണ്, ഹിമ ശങ്കര് എന്നിവര് എലിമിനേഷന് ലിസ്റ്റിലെത്തി പുറത്തായതാണെങ്കില് മനോജ് വര്മ്മ ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് സ്വമേധയാ പുറത്തുപോവുകയായിരുന്നു. ഹിമ ശങ്കറാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില് എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്ഥി. അനൂപ് ചന്ദ്രന്, സാബുമോന്, ഹിമ ശങ്കര്, ശ്രീലക്ഷ്മി എന്നിവരാണ് കഴിഞ്ഞ വാരത്തിലെ എലിമിനേഷന് ലിസ്റ്റിലുണ്ടായിരുന്ന മത്സരാര്ഥികള്. എന്നാല് ഹിമ പുറത്തായതില് താന് ഹാപ്പിയാണെന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്.
ഹിമ എന്ന എതിരാളി പോയതില് ഞാന് ഹാപ്പിയാണ്. കാരണം ഭാവിയില് ഞാന് നേരിടേണ്ട മത്സരം കുറഞ്ഞു. ഞാന് ഹിമയോടും അക്കാര്യം പറഞ്ഞിരുന്നു. അതേസമയം ഹിമ പോയതില് എനിക്ക് വിഷമവുമുണ്ട്. രഞ്ജിനി പ്രതികരിച്ചു.
എന്നാല് ഹിമയുടെ വ്യക്തിത്വത്തില് വളരെ മൃദുവായ ഒരു വശമുണ്ടെന്നും എന്നാല് രഞ്ജിനിയുടെ വ്യക്തിത്വത്തില് അത്തരത്തിലൊന്ന് ഇല്ലെന്നുമായിരുന്നു ഇതിനോടുള്ള പേളി മാണിയുടെ പ്രതികരണം. ശ്രീനിഷ് അരവിന്ദ്, ദീപന് മുരളി, അതിഥി റായ്, ശ്രീലക്ഷ്മി എന്നിവരാണ് ഈ ആഴ്ചയിലെ എലിമിനേഷന് ലിസ്റ്റില് ഉള്ളത്.
