ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങിന്‍റെ സിനിമാ സ്റ്റൈല്‍ ചാട്ടം വിനയായി.
ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങിന്‍റെ സിനിമാ സ്റ്റൈല്‍ ചാട്ടം വിനയായി. ലാക്‌മേ ഫാഷന്‍ വീക്കില്‍ ഗല്ലി ബോയി എന്ന താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം പങ്കെടുത്തതാണ് രണ്‍വീര്‍. പ്രകടനം കഴിഞ്ഞ് കാണികള്‍ക്ക് ഇടയില്‍ സിനിമാ സ്റ്റൈലില്‍ രണ്‍വീര്‍ എടുത്തുചാടി. പക്ഷേ താരത്തിന് ചാട്ടം പിഴച്ചു. ആരാധകര്‍ക്ക് താരത്തെ പിടിക്കാന്‍ കഴിഞ്ഞില്ല.
വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു.തലയിടിച്ച് വീണ് പരിക്കേറ്റ ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനുള്ള ശാസനയുമായി കമന്‍റുകളുടെ പ്രളയമാണുണ്ടായത്.
ഇതിന് മുമ്പും രണ്‍വീര്‍ ജനസാഗരത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. ഗല്ലി ബോയിയുടെ മ്യൂസിക് ലോഞ്ചിലായിരുന്നു സംഭവം. അന്ന് ചാട്ടം പിഴച്ചില്ല. ആരാധകര്‍ താരത്തെ പൊക്കിയെടുത്തു.

