റോ സിനിമയുടെ റെഡ് ബാൻഡ് ട്രെയിലർ പുറത്തിറങ്ങി. ഈ ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ചപ്പോള്‍ കാണികൾ ബോധംകെട്ട് വീണത് അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടൊറന്‍റോ ചലച്ചിത്രമേളയില്‍ മിഡ് നൈറ്റ് മാഡ്‌നെസ് വിഭാഗത്തിലായിരുന്നു 2016 ല്‍ ചിത്രത്തിന്‍റെ പ്രദർശനം ഉണ്ടായിരുന്നത്.

ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പ്രായപൂർത്തിയായവർ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ഈ ട്രെയിലര്‍ എത്തിയിരിക്കുന്നത്. വെജിറ്റേറിയനായ ഈ പതിനാറുകാരി ഒരിക്കൽ മുയലിന്റെ കരൾ കഴിച്ചതിൽ പിന്നെ ക്രമേണ മാംസദാഹിയായി, മനുഷ്യമാംസ മോഹിയാകുന്നതാണ് ഇതിവൃത്തം. ർ

കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. ഗരാൻസ് മാരിലിയർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.