കൊച്ചി: തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസില്‍ നിന്ന് യുവ നടി പിന്മാറുമെന്ന അഭ്യഹങ്ങള്‍ക്ക് വിരാമമിട്ട് നടിയുടെ അടുത്ത ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭാവന ഈ കേസില്‍ നിന്നും പിന്മാറുമോ എന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയേണ്ടത് . പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരുമായിരുന്നില്ല.

സോഷ്യല്‍ മീഡിയകളും പത്രങ്ങളും തങ്ങളുടെ ഭാവനകള്‍ക്കനുസരിച്ച് നിറം പിടിപ്പിച്ച കഥകള്‍ എഴുതിവിടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം ഒരുകുടുംബത്തേയും അതിയായി വേദനിപ്പിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് നടിയുടെ അമ്മയുടെ സഹോദരി പുത്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി,

കഴിഞ്ഞ രണ്ടുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളില്‍ നടിയുും കുടുംബവും പ്രതികരിച്ചു എന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പല പോസ്റ്റുകളും കാണാനിടയായതുകൊണ്ടും, ഒരു സഹോദരന്‍ എന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാണ് ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പെഴുതുന്നതെന്ന് നടിയുടെ ബന്ധു വ്യക്തമാക്കുന്നു.

ശരിയായ വാര്‍ത്തകള്‍ കൊടുത്തില്ലെങ്കിലും തെറ്റായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാനുള്ള പത്രധര്‍മ്മമെങ്കിലും ഇവിടുത്തെ മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ട് . പ്രശസ്തയായ ഒരു വ്യക്തിയെ ഇതുപോലെ നിങ്ങള്‍ക്ക് കീറിമുറിക്കാനായാല്‍ സാധാരണക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിങ്ങള്‍ എങ്ങിനെയായിരിക്കും സമീപിക്കുക ? അവരെ സംരക്ഷിക്കാനും അവര്‍ക്ക് പിന്നില്‍ അണിനിരക്കാനും ഇതുപോലെ ജനം ഉണ്ടായെന്നുവരില്ല. അതിനര്‍ത്ഥം അവര്‍ തെറ്റുകാരിയാണെന്നല്ലെന്നും നടിയുടെ ബന്ധു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.