ബോളിവുഡില്‍ ഒരു വിഭാഗം താരങ്ങള്‍ നേരത്തേ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു.

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രമുഖരില്‍ ഒരാളായിരുന്നു ഓസ്‌കര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. പ്രളയദിനങ്ങളിലൊന്നില്‍ ജലത്താല്‍ മുങ്ങിയ കൊച്ചി വിമാനത്താവളത്തിന്റെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു റസൂല്‍. കേരളത്തിലെ പ്രളയത്തിന് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ കുറഞ്ഞ പ്രാധാന്യത്തെയും ചോദ്യം ചെയ്തിരുന്നു അദ്ദേഹം. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ നല്‍കുന്ന ദുരിതാശ്വാസ സഹായങ്ങളെക്കുറിച്ച് അറിയിക്കുകയാണ് പൂക്കുട്ടി.

അമിതാഭ് ബച്ചനും അലിയ ഭട്ടുമൊക്കെ പങ്കാളികളായ ദുരിതാശ്വാസ സഹായത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ എന്നെഴുതിയിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് അമിതാഭ് ബച്ചനും അലിയ ഭട്ടിനും നന്ദി രേഖപ്പെടുത്തുന്നു അദ്ദേഹം. ഇവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, വിധു വിനോദ് ചോപ്ര എന്നിവര്‍ക്കും. 

Scroll to load tweet…

ബോളിവുഡില്‍ ഒരു വിഭാഗം താരങ്ങള്‍ നേരത്തേ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്‍ എന്നിവരായിരുന്നു തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിവരങ്ങള്‍ തങ്ങളുടെ ഫോളോവേഴ്‌സുമായി പങ്കുവച്ചത്.