അതീവ സുന്ദരിയായി രമ്യ 'നട്പുന എന്നാണ് തെരിയുമാ'യിലെ ഗാനം

ചെന്നൈ: മലയാളത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന നടി രമ്യാ നമ്പീശന്‍ ഇപ്പോള്‍ തമിഴ് സിനിമയില്‍ സജീവമാണ്. നിരവധി ചിത്രങ്ങള്‍ രമ്യക്ക് തമിഴിലുണ്ട്. രമ്യാ നമ്പീശനും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന 'നാട്പുന എന്നാണ് തെരിയുമാ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സുഹൃത്തുക്കളായ മൂന്ന് പേർക്ക് ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. 

അന്തർ ബൾട്ടി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജയചന്ദ്ര ആഷ്മിയുടെ വരികൾക്ക് ധരൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലിഷ തോമസും ഹരിചരണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതാനായ ശിവ അരവിന്ദാണ് സംവിധാനം. 
ടെലിവിഷൻ അവതാരകനായ കവിൻ ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നാട്പുന എന്നാണ് തെരിയുമാ'.