'സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണ്'
അമ്മയില് നിന്ന് രാജി വച്ച നടിമാരെക്കുറിച്ചുള്ള കെ.ബി.ഗണേഷ് കുമാര് എംഎല്എയുടെ ശബ്ദസന്ദേശത്തിനെതിരേ തുറന്നടിച്ച് രമ്യ നമ്പീശന്. ഗണേഷിന്റെ വാക്കുകള് മറുപക്ഷത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്ന് രമ്യ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് രമ്യ നമ്പീശന്റെ പ്രതികരണം.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ തീരുമാനത്തെയും രമ്യ വിമര്ശിച്ചു. "അതീവ രഹസ്യമായാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്. തീരുമാനങ്ങള് എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തേ എടുത്ത തീരുമാനമാണെങ്കില് എന്തുകൊണ്ട് അറിയിച്ചില്ല?" ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടേത് മാത്രമാണെന്നും സംഘടനയില് ചിലര് മാത്രം തീരുമാനം എടുക്കുകയാണെന്നും രമ്യ അഭിപ്രായപ്പെട്ടു.
അമ്മയില് നിന്ന് രാജിവച്ച നടിമാര് കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളില് താരസംഘടനയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ടെന്നും ഗണേഷ് കുമാര് ജനറല് സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശമാണ് ഏതാനും ദിവസം മുന്പ് പുറത്തെത്തിയത്. വാര്ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നും രാജി വച്ച നാല് പേര് അമ്മയോട് ശത്രുത പുലര്ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്നും ഗണേഷ് സന്ദേശത്തില് പറഞ്ഞിരുന്നു.
