സോഷ്യൽ മീഡിയയ്ക്ക് പുറത്ത് പരസ്യപ്രതികരണവുമായി രമ്യാനമ്പീശൻ.
സോഷ്യൽ മീഡിയയ്ക്ക് പുറത്ത് പരസ്യപ്രതികരണവുമായി രമ്യ നമ്പീശൻ. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ വിമർശനങ്ങള്‍ രമ്യ ഉന്നയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം പോയന്‍റ് ബ്ലാങ്കീലാണ് രമ്യ നിലപാട് തുറന്നു പറയുന്നത്. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവച്ച നാല് നടിമാരിൽ ഒരാൾ ആദ്യമായാണ് ഒരു ദൃശ്യമാധ്യമത്തിന് അഭിമുഖം നൽകിയത്.
ദിലിപീനെ തിരിച്ചെടുക്കാനുള്ള തീരുമാനം വളരെ മുൻപ് എടുത്തതാണെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തന്നെ അറിയിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് രമ്യ ചോദിക്കുന്നു. സംഘടനയിൽ ചിലർ മാത്രം തീരുമാനം എടുക്കുകയും മറ്റുള്ളവർ അത് അറിയാതിരിക്കുകയും ചെയ്യുന്നത് എങ്ങനെ?- രമ്യ ചോദിച്ചു.
രാജിവച്ച നടിമാരെയും ചില രാഷ്ട്രീയക്കാരെയും അപഹസിച്ച കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെയും വിമർശനം ഉണ്ട്. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ തുടരുന്ന മൗനത്തെ കുറിച്ചും തനിക്കുള്ള അഭിപ്രായം അവർ വ്യക്തമാക്കി. അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം ഇന്ന് രാത്രി 7.30ന് പോയിന്റ് ബ്ലാങ്ക് സംപ്രേക്ഷണം ചെയ്യും.
