മഹി വന്നപ്പോള്‍ പുനര്‍ജ്ജന്മം ലഭിച്ചതുപോലെയുണ്ട് രേവതി

First Published 11, Mar 2018, 2:45 PM IST
revathi talks about mahi
Highlights

ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു

മലയാളികള്‍ക്കും തെന്നിന്ത്യന്‍ക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് രേവതി. സിനിമാ ജീവിതത്തിനിടെ തന്നെ ക്യാമറമാനും നിര്‍മാതാവുമായ സുരേഷ് മേനോനെ വിവാഹം ചെയ്യുകയും പിന്നീട് വേര്‍പിരിഞ്ഞതും ആരാധകര്‍ അറിഞ്ഞതാണ്. പിന്നീട് രേവതിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒന്നും ആരും അറിഞ്ഞില്ല.  ഇപ്പോഴിതാ  രേവതിയുടെ ജീവിതത്തില്‍ ഒരതിഥി വന്നതിനെ കുറിച്ച വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ മഹിയെ കുറിച്ചാണ് രേവതി സ്‌നേഹത്തോടെ സംസാരിക്കുന്നത്. ജീവിതത്തില്‍ മികച്ച അമ്മ വേഷങ്ങള്‍ ചെയ്ത രേവതി തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ അമ്മ വേഷത്തെ കുറിച്ച് സംസാരിക്കുന്നു.
 
ഈ ലോകത്തിലേക്കുള്ള അവളുടെ വരവിനെ കുറിച്ചുള്ള വിവരങ്ങള്‍ അവള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും. എങ്കിലും അവളോട് സത്യം പറയണം എന്ന ഞാന്‍ കരുതുന്നു. മോള്‍ വളര്‍ന്നു വരുന്ന കാലത്ത് അതൊക്കെ മനസ്സിലാക്കാന്‍ കഴിയുമെന്ന് എന്റെ അമ്മ പറയാറുണ്ട്. അത് അങ്ങനെ തന്നെയാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 

മഹിയെ വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സിസ്റ്റം എനിക്ക് ഉണ്ട്. എല്ലാവരും മകളായി തന്നെയാണ് കരുതുന്നത്. ചിലപ്പോഴൊക്കെ തോന്നും കുഞ്ഞിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന്. അച്ഛന്മമ്മാരോടൊപ്പം ചെന്നൈയിലാണ് രേവതി താമസം. പാരന്റ് സര്‍ക്കിള്‍. കോമിന് നല്‍കിയ അഭിമുഖത്തിലാണ് രേവതി മകളെ കുറിച്ച് വെളിപ്പെടുത്തിയത്. മഹിമയുടെ അമ്മയായത് ഒരു പുനര്‍ജ്ജന്മം പോലെയാണെന്നും രേവതി പറയുന്നു.
 

loader