ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ അഭിനേത്രിയെ പഴിക്കുന്ന രീതിയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: ഒടിയന്‍ സിനിമയ്ക്ക് പിന്നാലെ നടി മഞ്ജു വാര്യര്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ അഭിനേത്രിയെ പഴിക്കുന്ന രീതിയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒടിയൻ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.