ഷാരൂഖ് ഖാന്‍ പോലും എടുത്തുപോക്കുന്ന രീതിയില്‍ വേദി കീഴടക്കുന്ന താരമാണ് റിമി ടോമി, എന്നാല്‍ മോഹന്‍ലാലിന്‍റെ ആ ഉത്തരത്തിന് മുന്നില്‍ റിമിയും ചൂളിപ്പോയി. മോഹന്‍ലാലിനിട്ട് എറിഞ്ഞ ഒരു ചോദ്യശരം ശരവേഗത്തിലാണ് റിമി ടോമിക്ക് തിരിച്ചടിയായി.
ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന്റെ വേദിയിലായിരുന്നു കുറിക്ക് കൊള്ളുന്ന ചോദ്യത്തിന് ശരവേഗത്തിലുള്ള മോഹന്‍ലാലിന്‍റെ തമാശനിറഞ്ഞ മറുപടിയും റിമിയുടെ പ്ലിംഗ് ആകലും. മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു ലാല്‍. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ലാല്‍ പറഞ്ഞു ' നിങ്ങള്‍ സിനിമയ്ക്ക് തരുന്ന സ്‌നേഹവും, നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്‌നേഹവും. ഈ വിജയം നിങ്ങളുടേതാണ് എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തി പോകാനൊരുങ്ങിയപ്പോള്‍ പിറകില്‍ നിന്ന് വിളിച്ചാണ് റിമി ഓടി എത്തിയത്.
പല പല ഭാഷകളിലേക്ക് പോകുമ്പോള്‍ മലയാളത്തില്‍ കിട്ടുന്നതിനെക്കാള്‍ സ്‌നേഹം അവിടെ കിട്ടുന്നുണ്ടോ എന്നായിരുന്നു ചോദ്യം.ഉത്തരം പറയാതെ മറുചോദ്യം ഉടന്‍ തന്നെ ലാല്‍ ഉയര്‍ത്തി. റിമിയ്ക്ക് സ്വന്തം അമ്മയെയാണോ അമ്മായിയമ്മയെ ആണോ ഇഷ്ടം?
