മീടൂ വെളിപ്പെടുത്തലുകള്‍ ചലചിത്രമേഖലയ്ക്ക് പിന്നാലെ കലാരംഗത്തേക്കും. പ്രശസ്ത ക്യൂറേറ്റര്‍ റിയാസ് കോമുവിനെതിരെ ആരോപണവുമായി ചിത്രകാരി. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താതെ ചിത്രകാരി ആരോപണം നടത്തിയത്.

കൊച്ചി: മീടൂ വെളിപ്പെടുത്തലുകള്‍ ചലചിത്രമേഖലയ്ക്ക് പിന്നാലെ കലാരംഗത്തേക്കും. ചിത്രക്കാരനും ക്യൂറേറ്ററുമായ റിയാസ് കോമുവിനെതിരെ ആരോപണവുമായി ചിത്രകാരി. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താതെ ചിത്രകാരി ആരോപണം നടത്തിയത്. ഫോര്‍ട്ടുകൊച്ചിയിലെ സ്റ്റുഡിയോയില്‍വച്ച് റിയാസ് കോമു ആക്രമിച്ചുവെന്നാണ് ആരോപണം. 

Add Asianetnews as a Preferred SourcegooglePreferred

ചിത്രകാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ വച്ചാണ് ശില്‍പിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാന്‍ വരണമെന്ന് പറഞ്ഞിരുന്നു.

ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല.

ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റൂമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു.
പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെരുമാറി.

View post on Instagram