സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് പീതാംബരനാണ്. സിനിമയില്‍, ആടുതോമയുടെ അച്ഛനായ ചാക്കോ മാഷിന് തുടക്കത്തില്‍ പ്രിയം തന്റെ ശിഷ്യനോടാണ്. ആ വിദ്യാര്‍ഥിയോട് ആടുതോമ പറയുന്ന ഒരു ഡലയോഗ് ഉണ്ട്. ചാക്കോ മാഷ് എന്റെ അപ്പനല്ല, നിന്റെ അപ്പനാണ്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഡയലോഗ് ആയിരുന്നു അത്. ഇപ്പോഴിതാ നീരജ് മാധവിനു മറുപടിയുമായി രൂപേഷ് പീതാംബരന്റെ പഞ്ച് ഡയലോഗ്.

പുതിയ ചിത്രമായ ഒരു മെക്സിക്കന്‍ അപാരതയെക്കുറിച്ച് ഫേസ്ബുക്കില്‍ നീരജിട്ട പോസ്റ്റിന് മറുപടിയായിട്ടാണ് രൂപേഷ് പീതാംബരന്റെ കമന്റ്. പണ്ട് നാടുവിട്ട ചാക്കോ മാഷിന്റെ മോന്‍ രൂപേഷ് പീതാംബരന്‍‌ വീണ്ടും പുതിയ ഭാവത്തില്‍ ഇറങ്ങുന്നതും ഒരാവേശമാണ് എന്നായിരുന്നു നീരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍‌ പറയുന്നത്. എന്നാല്‍ പോസ്റ്റിനുള്ള കമന്റില്‍ രൂപേഷ് മറുപടിയുമായി എത്തി. ചാക്കോ മാഷ് അല്ല എന്റെ അപ്പന്‍, പീതാംബരനാണ്.

ക്ഷമിക്കൂ പീതാംബര്‍ജി എന്നായിരുന്നൂ നീരജിന്റെ മറുപടി.