നേരെ ചെന്നൈയിലേക്ക്, ലൈലയെ കാണുന്നു, പടമെടുക്കുന്നു... ഇത് സിനിമാ മോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ. വിനു ജേസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോസാപ്പൂവിന്‍റെ ടീസര്‍ പുറത്തിറങ്ങി. ബിജു മേനോന്‍ നായകനാകുന്ന റോസാപ്പൂ ഒരു മുഴുനീള കോമഡി ചിത്രമാണ്. പുലി, ഇരുമുഗന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ് താരം അഞ്ജലിയാണ് ചിത്രത്തില്‍ ബിജുമേനോന്റെ നായിക. അഞ്ജലിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണ് റോസാപ്പൂ. ജയസൂര്യ നായകനായെത്തിയ പയ്യന്‍സാണ് അഞ്ജലിയുടെ ആദ്യ മലയാള ചിത്രം. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷം ഒരുക്കിയിരിക്കുന്നത്. നീരജ് മാധവന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, സലീം കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
