കൊച്ചി: ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടൂ ക്യാംപയിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇതിനകം പല പ്രമുഖരുടെയും പേരുകള്‍ ഭയം വെടിഞ്ഞ് സ്ത്രീകള്‍ വെളിപ്പെടുത്തി കഴിഞ്ഞു. മലയാള സിനിമയില്‍ എംഎല്‍എ കൂടിയായ മുകേഷിന്‍റെ പേരും മീ ടൂവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു.

ഇപ്പോള്‍ മീ ടുവില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു ചാലഞ്ച് തുടങ്ങുന്നതിനുള്ള ആലോചനയെക്കുറിച്ച് പറയുകയാണ് നടിയും അവതാരികയുമായ റോസിന്‍ ജോളി.

പണം കടം വാങ്ങിയ ശേഷം തിരിച്ച് തരാമെന്നുള്ള വാക്ക് പാലിക്കാത്തവര്‍ക്കെതിരെയാണ് റോസിന്‍റെ മീ ടൂ. ഇതിനൊപ്പം ജീവിതത്തില്‍ സെറ്റില്‍ഡ് ആയിട്ടും പണം തിരികെ തരാത്തവര്‍ക്ക് ഒരു മുന്നറിയിപ്പം റോസിന്‍ നല്‍കുന്നുണ്ട്. 

റോസിന്‍റെ പോസ്റ്റ് വായിക്കാം...