സ്ക്രീനില്‍ ഭര്‍ത്താവായി അഭിനയിച്ച പാട്രിക്ക് ജെ ആഡംസിന്‍റെ ട്വീറ്റ്

ലണ്ടന്‍: ഇന്ന് കല്യാണം നടക്കാനിരിക്കെ മേഗന്‍ മര്‍ക്കളിന് സ്ക്രീനില്‍ ഭര്‍ത്താവായി ഒപ്പം അഭിനയിച്ച പാട്രിക്ക് ജെ ആഡംസിന്‍റെ ആശംസ ട്വീറ്റ്. "ഗാഢമായി പ്രണയിക്കുക, നന്നായി ജീവിക്കുക" എന്നായിരുന്ന പാട്രിക്കിന്‍റെ ട്വീറ്റ്. 

യു.എസ്. നെറ്റ്‍വര്‍ക്കുകളിലെ ഏറ്റവും പ്രചാരമുളള സീരിയലായ സൂട്ട്സ് -ല്‍ ഭാര്യ- ഭര്‍ത്താക്കന്മാരായാണ് ഇവര്‍ അഭിനയിച്ചിരുന്നത്. ബ്രിട്ടീഷ് രാജകുമാരനായ ഹാരിയുമായി വിവാഹം ഉറപ്പിച്ചതോടെ മേഗന്‍ സീരിയലില്‍ നിന്ന് പിന്‍മാറിയിരുന്നു. പാട്രിക്കും ഇനി സീരിയലിന്‍റെ വരുന്ന സീസണ്‍ മുതല്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. 

Scroll to load tweet…

ഇന്നലെ രാത്രി രാജകീയ വിവാഹത്തിന് ആശംസ അറിയിച്ചു കൊണ്ട് സൂട്ട്സിലെ കലാകാരന്മാര്‍ ഒത്തുകൂടിയ വിരുന്നിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത ശേഷം മറ്റൊരു ട്വീറ്റിലൂടെയാണ് മേഗന്‍റെ രാജകീയ വിവാഹത്തിന് പാട്രിക്ക് ആശംസ അറിയിച്ചത്. പാട്രിക്ക് തന്‍റെ ഭാര്യയ്ക്കൊപ്പമാണ് വിരുന്നിനെത്തിയത്.