തിരുവനന്തപുരം: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ അറിയിച്ചത്. പ്രത്യക പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ ശശിധരന്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു.

നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.