ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോയിൽ മോഹൻലാൽ എത്തുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ബാഹുബലി പ്രഭാസിനൊപ്പം അഭിനയിക്കുന്നത് മോഹന്‍ലാല്‍ അല്ലെന്നാണ് പുതിയ വാര്‍ത്ത. അത് സംവിധായകനും നടനുമായ ലാൽ ആണ്. പേരിലെ സാദൃശ്യമാണ് മോഹൻലാലിന്റെ പേര് തെറ്റായി പ്രചരിക്കാൻ കാരണമായത്. 

150 കോടി ബജറ്റില്‍ ചിത്രീകരണമാരംഭിച്ച ആക്ഷന്‍ ത്രില്ലറിൽ ശ്രദ്ധ കപൂര്‍ ആണ് നായിക. നീൽ നിഥിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, ചങ്കി പാണ്ഡേയും മഹേഷ് മഞ്ജ്‌രേക്കർ, ടിന്നു ആനന്ദ്, മന്ദിരാ ബേദി, നരേന്ദ്ര ഷാ, ആദിത്യ ശ്രീവാസ്തവ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

തമിഴില്‍നിന്ന് അരുണ്‍ വിജയ്‌യും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാഹുബലിയെപ്പോലെ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുമെത്തും ചിത്രം.