പെണ്ണൈ ഉന്നൈ പാത്താല്‍ എന്ന ഗാനം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് സ്വാമി സ്ക്വയര്‍. ആദ്യ ഭാഗത്തിന്‍റെ വമ്പന്‍ ജയം തന്നെയാണ് രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയേകുന്നത്. മലയാളത്തില്‍ നിന്നും തെന്നിന്ത്യന്‍ താര റാണിയായി മാറിക്കഴിഞ്ഞ കീര്‍ത്തി സുരേഷ് വിക്രമിന്‍റെ നായിക വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകതകളിലൊന്ന്.

അതിനിടയിലാണ് സ്വാമി സ്ക്വയറിന്‍റെ വമ്പന്‍ സര്‍പ്രൈസ് അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടത്. വമ്പന്‍ സര്‍പ്രൈസ് എന്ന കുറിപ്പോടെ പുറത്തുവന്ന വീഡിയോ കണ്ട ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിട്ടുണ്ടാകും. വിക്രവും കീര്‍ത്തിസുരേഷും ചേര്‍ന്ന് മനോഹരമായി പാടുന്ന ഗാനമാണ് പുറത്തുവിട്ടത്.

പെണ്ണൈ ഉന്നൈ പാത്താല്‍ എന്ന ഗാനമാണ് പുറത്തുവന്നത്. ദേവിശ്രീ പ്രസാദാണ് വരികളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.