ഹൗസില്‍ ആകെ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഈ വാരം എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റിലുണ്ട്. 

83 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന്. അവസാനിക്കാന്‍ രണ്ടാഴ്ചയിലേറെ മാത്രമുള്ളപ്പോള്‍ ഷോ തീരുന്നതിലുള്ള വിഷമത്തിലാണ് ബിഗ് ബോസ് ഹൗസിലെ പലരും. അരിസ്റ്റോ സുരേഷ് ഇക്കാര്യം ഈ വാരത്തിലെ എപ്പിസോഡുകളിലൊന്നില്‍ സാബുവിനോട് പറഞ്ഞിരുന്നു. മുന്‍പ് പുറത്തുപോകണമെന്ന് പലപ്പോഴും തോന്നിയിരുന്നുവങ്കിലും ഇപ്പോള്‍ ഷോ അവസാനിക്കാറാകുമ്പോള്‍ തനിക്ക് വിഷമമാണ് തോന്നുന്നതെന്നായിരുന്നു സുരേഷിന്‍റെ പ്രതികരണം. അവസാന എപ്പിസോഡുകളിലേക്ക് കടക്കുമ്പോള്‍ ഷോ കൂടുതല്‍ പ്രേക്ഷകസ്വീകാര്യതയിലും മുന്നേറുന്നുണ്ട്. വ്യത്യസ്തമായ ടാസ്കുകളും തമാശകളുമൊക്കെ ബിഗ് ബോസ് അവസാന എപ്പിസോഡുകള്‍ക്കായി കരുതിവച്ചിട്ടുണ്ട്. സാബുമോന്‍റെ ബ്രേക്ക് ഡാന്‍സ് ക്ലാസിന്‍റെ വീഡിയോ ആണ് ഇത്. ബ്രേക്ക് ഡാന്‍സിലുള്ള തന്‍റെ പ്രാവീണ്യം ഉപയോഗപ്പെടുത്തി മറ്റ് മത്സരാര്‍ഥികള്‍ക്ക് സ്റ്റെപ്പുകള്‍ പറഞ്ഞുകൊടുക്കുന്നതിലും സാബുവിന് സ്വന്തം രീതികളുണ്ട്. 

അതേസമയം ഈ വാരാന്ത്യത്തിലെ എലിമിനേഷന്‍ എപ്പിസോഡുകള്‍ ഇന്നും നാളെയുമായി നടക്കും. ഹൗസില്‍ ആകെ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഈ വാരം എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റിലുണ്ട്. അരിസ്റ്റോ സുരേഷ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാബുമോന്‍, ബഷീര്‍ ബാസി, അര്‍ച്ചന സുശീലന്‍ എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റില്‍. 17 എപ്പിസോഡുകള്‍ മാത്രമാണ് ഇനി ബിഗ് ബോസില്‍ അവശേഷിക്കുന്നത്.