Asianet News MalayalamAsianet News Malayalam

സൗഹൃദ സെല്‍ഫിയുമായി സച്ചിനും ഷാരൂഖും

  • ഇന്‍സ്റ്റഗ്രാമില്‍ സച്ചിന്‍ പങ്കുവച്ച് ചിത്രത്തിന് 7,00,000 ലൈക്കുകള്‍
sachin and sharukh shared selfie in twitter
Author
First Published Jul 3, 2018, 4:22 PM IST

മഹാരാഷ്ട്രയില്‍ വിവാഹവേളകളില്‍ അണിയുന്ന മനോഹരമായ ഡിസൈനര്‍  തൊപ്പികള്‍ വച്ച് കുങ്കുമം തൊട്ട് ഷാരൂഖും സച്ചിനും. സച്ചിനും ഷാരൂഖ് ഖാനും ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. 

 

'Jab SRK met SRT :-p ' എന്ന അടിക്കുറിപ്പുമായി സച്ചിനാണ് ആദ്യം സെല്‍ഫി ട്വീറ്റ് ചെയ്തത്. പിന്നാലെ ഷാരൂഖിന്‍റെ  റീട്വീറ്റ്.

'നമ്മളിനി ഫോട്ടോ ആല്‍ബങ്ങളൊന്നും സൂക്ഷിക്കാന്‍ സാധ്യതയില്ല, പക്ഷേ മഹാനായ ഈ മനുഷ്യനോടൊപ്പമുള്ള ചിത്രം എടുത്തുവയ്ക്കാന്‍ വേണ്ടി മാത്രം ഞാനൊരു ആല്‍ബമുണ്ടാക്കുന്നുണ്ട്' ഫോട്ടോയ്‌ക്കൊപ്പം ഷാരൂഖിന്റെ കിടിലന്‍ അടിക്കുറിപ്പും.

 

ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹ നിശ്ചയ സമയത്തെടുത്ത ഫോട്ടോയാണ് ഇരുവരും സൗഹൃദത്തിന്റെ അടയാളമായി പങ്കുവച്ചത്. ഏഴ് ലക്ഷം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ സച്ചിന്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് കിട്ടിയത്.
 

Follow Us:
Download App:
  • android
  • ios