മണിരത്‌നം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിന്‍. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ക്രിക്കറ്റ് എത്രമാത്രം ഒരാളുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. 

ഒരു പട്ടണത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും സൗഹൃദത്തിന്റെയും കഥകൂടിയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, പൂച്ച ഷൈജു, ജോസ്, ഷൈന്‍, ഹരീഷ് കണാരന്‍, അപ്പാനി ശരത്, രമേഷ് പിഷാരടി എന്നിവര് പ്രധാന വേഷത്തിലെത്തുന്നു. മനു മന്‍ജിത്തിന്റെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.