സച്ചി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്‍ത സിനിമ. അതേസമയം ദിലീപിന്റെയും ബിജു മേനോന്റെയും സിനിമകളുടെ തിരക്കഥാരചനയുടെ തിരക്കിലാണ് ഇപ്പോള്‍ സച്ചി. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. ബിജു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷാഫിയും.