വെട്രിമാരന്‍ ചിത്രം 'വട ചെന്നൈ'യിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു 'കണ്ണന്‍'. ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രത്തിന്റെ കൂട്ടാളിയായ, പിന്നീട് അയാളുടെ അളിയനായി മാറുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശരണ്‍ എന്ന യുവനടനായിരുന്നു. ഇപ്പോഴിതാ ശരണ്‍ നായകനാവുന്ന പുതിയ ചിത്രം വരുന്നു. നവാഗതനായ മുരുഗേഷ് സംവിധാനം ചെയ്യുന്ന 'സഗാ' എന്ന ചിത്രത്തിലാണ് ശരണ്‍ നായകനാവുന്നത്.

കിഷോര്‍, ശ്രീറാം, പാണ്ടി, പൃഥ്വി, ആര്യ, നീരജ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെല്ലി സിനിമാസിന്റെ ബാനറില്‍ ആര്‍ സെല്‍വകുമാറും രാംപ്രശാന്തും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതസംവിധാനം ഷബീര്‍. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.