തെന്നിന്ത്യന്‍ നായികമാരുടെ സ്വപ്നവേഷമാണ് തമിഴകത്തിന്റെ തല അജിത്തിന്റെ നായികാ കഥാപാത്രം. എന്നാല്‍ ആ സ്വപ്‍നവേഷം കിട്ടിയിട്ടും സായ് പല്ലവി സ്വീകരിച്ചില്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലേക്കാണ് സായ് പല്ലവിയെ ക്ഷണിച്ചത്. സായ് പല്ലവിക്കു പകരം കാജല്‍ അഗര്‍വാളായിരിക്കും അജിത്തിന്റെ നായികയാകുക.

സായ് പല്ലവി നേരത്തെ മണിരത്നത്തിന്റെ ചിത്രത്തില്‍ നിന്നു പിന്‍മാറിയിരുന്നു. കാര്‍ത്തി നായകനായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതിനാലാണ് സായ് പല്ലവി പിന്‍മാറിയത്.