ചെന്നൈ: മാരിയുടെ രണ്ടാം ഭാഗത്തില്‍ പ്രേമത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. പ്രേമത്തില്‍ നിവിന്‍ പോളിയുടെ നായികമാരായ സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്, അതും ധനുഷിന്‍റെ നായികമാരായി.
ചിത്രത്തില്‍ വില്ലനായി എത്തുന്നതും ഒരു മലയാളി താരമാണ്, ടോവിനോ തോമസ്. 2015 ല്‍ ഇറങ്ങിയ ആദ്യഭാഗത്തില്‍ വിജയ് യേസുദാസായിരുന്നു വില്ലന്‍. സംവിധായകന്‍ ബാലാജി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
ആദ്യചിത്രമായ പ്രേമത്തിലൂടെ തന്നെ നായികനിരയിലേയ്ക്ക് എത്തിയ അനുപമയും സായിയും മഡോണയും ഇപ്പോള്‍ മലയാളവുംകടന്ന് തെന്നിന്ത്യയിലെതിരക്കേറിയ നടിമാരായിരിക്കുകയാണ്, ലോക്കല്‍ ഗൂണ്ടാ നേതാവിന്‍റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.
