സായ് പല്ലവിയുടെ ബൈക്ക് യാത്ര

ഗതാഗത കുരുക്കിനെ തുടര്‍ന്ന് ബൈക്കിലെത്തിയ സായ് പൈല്ലവിയുടെ ചിത്രം വൈറലാകുന്നു. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് പോകുകയായിരുന്നു താരം. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് എത്തുന്നതിന് വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ സഞ്ചരിച്ചത്.

 തെലുങ്ക് സിനിമയായ കാനത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് താരം ബൈക്കില്‍ വന്നത്. സായ് പല്ലവിയുടെ തമിഴ് ചിത്രമായ കാരുവിന്റെ റീമേക്കാണിത്. സായ് പല്ലവി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിലാണ് എത്തിയത്.