മുംബൈ: സെയ്ഫ് അലി ഖാന്‍റെയും കരീന കപൂറിന്‍റെയും രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ ട്വിറ്ററിലെ താരമാണ്. കരീനയുടെ മുഖമാണോ അച്ഛന്‍ സെയ്ഫിന്‍റെ മുഖമാണോ തൈമൂറിനെന്ന് ആരാധകര്‍ക്ക് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സംശയം ആരാധകര്‍ക്ക് മാത്രമല്ല, സെയ്ഫ് അലി ഖാനും ഉണ്ട്. 

സെയ്ഫ് അലി ഖാന്‍റെ ഈയടുത്ത് നടന്ന ഒരു അഭിമുഖം കണ്ടാല്‍ ഇത് വ്യക്തമാകും. കുട്ടിക്ക് ആരുടെ മുഖച്ഛായ ആണെന്ന ചോദ്യത്തിന് സെയ്ഫിന്‍റെ മറുപടി ഇങ്ങനെയാണ്. തൈമൂറിന് എന്‍റെ മുഖച്ഛായ ആണെന്ന് കരീന പറയും എന്നാല്‍ അവന്‍ കരീനയെ പോലെയാണ്. ചില ദിവസങ്ങളില്‍ അവന്‍ എന്നെപോലെയും മറ്റു ചില ദിവസങ്ങളില്‍ കരീനയെ പോലെയും ആണ്. എന്നാല്‍ കരീനയുടെ ഒരു ചൈനീസ് വേര്‍ഷനാണ് അവനെന്ന് പറഞ്ഞ് സെയ്ഫ് നിര്‍ത്തുന്നു.

ചൈനീസ് കരീനയാണോ തൈമൂര്‍ എന്ന് അവതാരകന്‍ എടുത്ത് ചോദിക്കുമ്പോള്‍ സെയ്ഫ് പറയുന്നത് ഇങ്ങനെയാണ് അവന്‍ ചൈനീസ് അല്ല, മംഗോളിയന്‍ ആണെന്നാണ്. പിന്നീട് താരം ചിരിച്ച് കൊണ്ട് പറയുകയാണ് ഏതോ ക്രോമോസോം അവന് നഷ്ടമായിട്ടുണ്ടെന്ന് തോന്നുന്നു എന്ന്. കരീന കപൂറിന്‍റെ ഒരു ഫാന്‍ പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Scroll to load tweet…