'സകലകലാശാല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് ' സകലകലാശാല '. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മുഴുനീള ക്യാമ്പസ് ചിത്രമായിട്ടാണ് സകലകലാശാല ഒരുക്കുന്നത്. ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ബഡായി ബംഗ്ലാവ്' ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയു, മുരളി ഗിന്നസുമാണ്. ചിത്രത്തിന്റെ കഥയും സംവിധായകനായ വിനോദ് ഗുരുവായൂരിന്റേതാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളെജിൽ പൂർത്തീകരിച്ചു, അടുത്തഘട്ട ചിത്രീകരണം ജൂണിൽ പുനരാരംഭിക്കും.