നിവിൻ പോളി നായകനാകുന്ന സഖാവ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇടതുപക്ഷ സഹയാത്രികനായ കൃഷ്ണ കുമാർ എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി സിനിമയില്‍ അഭിനയിക്കുന്നത്. രണ്ടു ലുക്കിലാണ് നിവിന്‍ പോളിയെ ട്രെയിലറിലര്‍ കാണുന്നത്. പഴയകാലത്തെ ലുക്കിലും താടിവച്ച് മുണ്ടുടുത്ത് പുതിയ കാലത്തെ ലുക്കിലും.

സിദ്ദാര്‍ത്ഥ് ശിവയാണ് സഖാവ് സംവിധാനം ചെയ്യുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.