മുംബൈ; ബോളിവുഡിന്‍റെ മുഴുവന്‍ പ്രണയനായകനാണു സല്‍മാന്‍ ഖാന്‍. സല്‍മാന്‍റെ കാമുകിയാകാന്‍ ബോളിവുഡിലെ സുന്ദരിമാര്‍ മത്സരിച്ചു. എന്നാല്‍ തന്‍റെ ആദ്യ കാമുകിയോട് പ്രണയം തുറന്നു പറയുന്നതില്‍ പരാജയപ്പെട്ടു എന്നു താരം. ആദ്യ പ്രണയം ബോളിവുഡില്‍ നിന്നായിരുന്നില്ല. പതിനാറാം വയസില്‍ ആയിരുന്നു അത്. പ്രണയം തുറന്നു പറയാന്‍ സല്ലുവിനു പേടിയായിരുന്നു. 

അവള്‍ നോ പറഞ്ഞാലോ എന്നതായിരുന്നു ഈ പേടിയുടെ കാരണം. എന്നാല്‍ സല്ലുവിനെ ഏറെ തകര്‍ത്തതു താന്‍ മനസില്‍ പ്രണയിച്ച് ആ പെണ്‍കുട്ടിയെ കുറിച്ചുള്ള മറ്റൊരു വിവരമായിരുന്നു.  അവള്‍ തന്‍റെ രണ്ടു കൂട്ടുകാരുമായി അടുപ്പത്തിലായിരുന്നു എന്നതാണ് അത്. എന്തായാലും ആ പ്രണയം സഫലമായില്ലെന്നു സല്ലു പറയുന്നു. 

ആ പെണ്‍കുട്ടിക്ക് സല്‍മാനെ ഇഷ്മായിരുന്നില്ല അതുമാത്രമല്ല അവളുടെ പട്ടിക്കും സല്ലുവിനെ ഇഷ്ടമായിരുന്നില്ല. ഈ പട്ടി ഒരിക്കല്‍ സല്ലുവിനെ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടു പോലുമുണ്ടത്രെ. അവളെ പിരിഞ്ഞ ശേഷം സല്‍മാന്‍ ഖാന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു. ജീവിതം അവാസാനിക്കുകയാണെന്നു വരെ തോന്നിപ്പോയി. ഇപ്പോള്‍ 35 വര്‍ഷം കഴിഞ്ഞു അവള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.