മുംബൈ: ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. ഏറ്റവും കൂടുതല്‍ പണം വാരുന്ന ഇന്ത്യന്‍ താരം സല്‍മാന്‍ ഖാനാണ്. ഫോബ്‌സ് മാഗസിന്റെ വാര്‍ഷിക പട്ടികയിലാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഷാരൂഖ് ഖാനാണ് രണ്ടാസ്ഥാനം. ക്രിക്കറ്റ് താരം വിരാട് കോഹ്ലി മൂന്നാമതായാണ്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും(73) ദുല്‍ഖര്‍ സല്‍മാന്‍(79) ആദ്യ നൂറിലുണ്ട്.
2016 ഒക്ടോബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള വരുമാന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. സ്ഥാനവും വരുമാനവും ( കോടി രൂപയില്‍) ആദ്യ അഞ്ച് ഒന്ന് സല്‍മാന്‍ (232.832 , ഷാരൂഖ് ഖാന്‍ (170.53) വിരാട് കോഹ്ലി-(100.724) അക്ഷയ് കുമാര്‍(98.25 5) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(82.50) ആദ്യ വനിത പ്രിയങ്ക ചോപ്ര(68) മലയാളികള്‍ 73 മോഹന്‍ലാല്‍ (11.03 79) ദുല്‍ഖര്‍ സല്‍മാന്‍( 9.28).
